പരാതിക്കാരനെ പൊലീസുകാര്‍ ഷൂ തുടപ്പിക്കുന്ന വിഡിയോ പുറത്ത്
text_fieldsമുസഫര്‍ നഗര്‍: പരാതി നല്കാന് വന്നയാളെ പൊലീസുകാര്‍ ഷൂ തുടപ്പിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. മുസഫര്‍ നഗറിലെ ഛര്ത്തവല് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ചെരിപ്പു പണിക്കാരനായ സിത്തു എന്ന 50 വയസുകാരന് മൊബൈല്‍ ഫോണ്‍ കാണാതായെന്ന പരാതി നല്‍കാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ തങ്ങളുടെ ഷൂ തുടച്ചാല്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളുവെന്നായിരുന്നു പൊലീസിന്‍െറ നിലപാട്. തുടര്‍ന്ന് സിട്ടു നിലത്തിരുന്നു ഷൂ വൃത്തിയാക്കുന്ന ദൃശ്യം വിഡിയോയിലുണ്ട്.
സ്റ്റേഷനിലുണ്ടായിരുന്നയാളാണ് ഇത് വിഡിയോയില്‍ പകര്‍ത്തിയത്. വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#WATCH: A complainant shine shoes of cops at the police station in Muzaffarnagar (UP) (29/05/16)https://t.co/ziSWVMqhXd
— ANI (@ANI_news) May 30, 2016
