അസം നിയമസഭ തെരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധി ഇന്ന് മൂന്ന് റാലികളില്‍
text_fieldsന്യൂഡല്‍ഹി: പതിനാലാം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ പ്രചരണത്തിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും. കര്‍ബി അങ്ലോങ്,കരിംഖന്ജ്, കച്ചര്‍ ജില്ല എന്നിവിടങ്ങളില്‍ മൂന്ന് റാലികളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കുക. നാളെ അസമിലെ പോള്‍ ബൗണ്ടിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പങ്കെടുക്കും.
കഴിഞ്ഞ ആഴ്ച അസമിലെ രംഗപാറ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി അസം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഭരണം കൈയാളുന്ന കോണഗ്രസ് ജനങ്ങളെയും അവരുടെ അഭിലാഷങ്ങളെയും കൈവെടിയുകയായിരുന്നു എന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.
ഏപ്രില്‍ നാല്,14 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് അസമിലെ വോട്ടെടുപ്പ്. മെയ് 19 നാണ് ഫലപ്രഖ്യാപനം. തരുണ്‍ ഗോഗൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍െറ കാലാവധി ജൂണില്‍ അവസാനിക്കും.
