Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ കുടിലിന് തീ പിടിച്ചു; രണ്ടുവയസ്സുകാരൻ ഉൾപ്പടെ അഞ്ചുപേർ മരിച്ചു

text_fields
bookmark_border
ഉത്തർപ്രദേശിൽ കുടിലിന് തീ പിടിച്ചു; രണ്ടുവയസ്സുകാരൻ ഉൾപ്പടെ അഞ്ചുപേർ മരിച്ചു
cancel

ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ കുടിലിന് തീ പിടിച്ച് അഞ്ചുപേർ മരിച്ചു . ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബമാണ് അഗ്നിക്ക് ഇരയായത്. സതീഷ് (27), ഭാര്യ കാജൽ (24), മക്കളായ സണ്ണി (7), സന്ദീപ് (4), മകൾ ഗുഡിയ (2) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കുട്ടികളുമായി കുടിലിൽ ഉറങ്ങുന്നതിനിടയിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2-Year-Old Among 5 Burnt To Death In Fire In Hut In UP
Next Story