Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്തിയിട്ട ബസിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

text_fields
bookmark_border
2 Burnt Alive In Jharkhands Ranchi After Bus Catches Fire
cancel

റാഞ്ചി: റാഞ്ചിയിൽ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ജാർഖണ്ഡിലെ ഖഡ്ഗർഹയിൽ അർധ രാത്രിയോടെയാണ് സംഭവം. ബസ് ഡ്രൈവർ മദൻ മഹ്തോ (50), ക്ലീനർ ഇബ്രാഹിം (25) എന്നിവരാണ് മരിച്ചത്.

ബസിനുള്ളിൽ മെഴുകുതിരി കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും യഥാർഥ കാരണം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ഡ്രൈവറും സഹായിയും ബസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നതിനാൽ തീപിടിച്ചത് അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവർ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് അയച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി. ഇത് വളരെ വേദനാജനകമായ വാർത്തയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ വേദനയിൽ നിന്ന് കരകയറാനുള്ള ശക്തി ദൈവം നൽകട്ടേയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 Burnt Alive In Jharkhand's Ranchi After Bus Catches Fire
Next Story