Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസോറാമിൽ വ്യാപക മണ്ണിടിച്ചിൽ; കരിങ്കൽ ക്വാറിയിടിഞ്ഞ് 17 പേർ മരിച്ചു

text_fields
bookmark_border
മിസോറാമിൽ വ്യാപക മണ്ണിടിച്ചിൽ; കരിങ്കൽ ക്വാറിയിടിഞ്ഞ് 17 പേർ മരിച്ചു
cancel

ഐസ്വാൾ: റിമാൽ ചുഴലിക്കാറ്റിന് പിന്നിലെയുണ്ടായ മണ്ണിടിച്ചിലിൽ മിസോറാമിൽ കനത്ത നാശം. ഐസ്വാൾ ജില്ലയിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് 17 പേർ മരിച്ചു. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.

ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. പ്രതികൂല കാലവാസ്ഥയിലും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് ഡി.ജി.പി അനിൽ ശുക്ല പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദേശീയപാതയുൾപ്പെടെ പ്രധാന റോഡുകൾ പലതും തകർന്നു. ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഐസ്വാൾ ഒറ്റപ്പെട്ട നിലയിലാണ്.

മഴക്കെടുതിയിലും ​ക്വാറി അപകടത്തിലും മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം വീതം മുഖ്യമന്ത്രി ലാൽദുഹോമ ആശ്വാസധനം പ്രഖ്യാപിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 17 Dead, Several Feared Trapped As Stone Quarry Collapses In Mizoram
Next Story