42 കാരെൻറ വയറ്റിൽ നിന്ന് നീക്കിയത് 116 ഇരുമ്പാണികളും പ്ലാസ്റ്റിക് വയറും ഇരുമ്പ് തിരയും
text_fieldsകോട്ട: രാജസ്ഥാനിൽ ശസ്ത്രക്രിയയിലൂടെ 42 കാരെൻറ വയറ്റിൽ നിന്നും പുറത്തെടുത്ത സാധനസാമഗ്രികൾ കണ്ട് ഡോ ക്ടറും ഞെട്ടി. 6.5 സെ.മീ നീളമുള്ളവയുൾപ്പെടെ 116 ഇരുമ്പാണികളും പുറമെ പ്ലാസ്റ്റിക് വയറും ഇരുമ്പ് തിരയും! വയറുവേ ദനയുമായി ബുൻഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഭോല ശങ്കറിനെ എക്സ്റേക്ക് വിധേയനാക്കിയപ്പോൾ തന്നെ ഈ സാധനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും തുടർന്ന് സി.ടി സ്കാനിങ് എടുക്കുകയായിരുന്നുവെന്നും സർജൻ ഡോ. അനിൽ സെയ്നി പറഞ്ഞു. ഒന്നരമണിക്കൂർ എടുത്താണ് ഇത്രയും വസ്തുക്കൾ ഭോല ശങ്കറിെൻറ ആമാശയത്തിൽനിന്ന് നീക്കിയതെന്നും ഇപ്പോൾ ഇയാളുടെ നില തൃപ്തികരമാണെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു.
ഇത്രയും സാധനങ്ങൾ എങ്ങനെ വിഴുങ്ങിയെന്ന് പറയാൻ ഭോലക്കോ വീട്ടുകാർക്കോ പറയാനാകുന്നില്ല. ആണിയിൽ ഏതെങ്കിലുമൊന്ന് കുടലിൽ എത്തിയിരുന്നുവെങ്കിൽ മരണംവരെ സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. പൂന്തോട്ടം പരിചാരകനായി ജോലി ചെയ്തുവരികയായിരുന്നു ഭോല.
സമാനമായ സംഭവം നേരത്തെ െകാൽക്കത്തയിൽ റിപ്പോർട്ട് ചെയ്തതായി ഡോക്ടർ പറഞ്ഞു. 2.5 സെ.മീ നീളമുള്ള ഇരുമ്പാണികൾ ഒരാളുടെ വയറ്റിൽനിന്ന് നീക്കം െചയ്തത്. ബുൻഡി സ്വദേശിയായ ഒരു 56കാരെൻറ വയറ്റിൽനിന്ന് 2017 ജൂലൈയിൽ 150 സൂചിയും ഇരുമ്പാണിയും ഫരീദാബാദ് ആശുപത്രിയിൽവെച്ച് നീക്കം ചെയ്തിരുന്നു.
