Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയെ സ്വീകരിക്കാൻ ഗുജറാത്തിൽ 11 കിലോമീറ്റർ നീളത്തിൽ സാരി

text_fields
bookmark_border
മോദിയെ സ്വീകരിക്കാൻ ഗുജറാത്തിൽ 11 കിലോമീറ്റർ നീളത്തിൽ സാരി
cancel

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഗുജറാത്തിൽ തയാറാക്കിയിരിക്കുന്നത് 11 കിലോമീറ്റര്‍ നീളമുള്ള സാരി. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി വന്നിറങ്ങുന്ന വിമനത്താവളം മുതല്‍ തങ്ങുന്ന സൂറത്തിലെ സര്‍ക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് തയാറാക്കി റോഡരികിൽ തൂക്കിയിരിക്കുന്നത്.

അധികാരത്തിലേറ്റതു മുതൽ ഇതുവരെയുള്ള മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ചിത്രങ്ങളും പ്രിൻറ് ചെയ്ത സാരികൊണ്ടാണ് പാതയോരം അലങ്കരിച്ചിരിക്കുന്നത്.

സൂറത്തില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടുകൂടിയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം ആരംഭിക്കുന്നത്. 400 കോടി ചെലവഴിച്ച് നിര്‍മിച്ച കിരണ്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻറ് റിസർച്ച് സ​െൻറർ തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര–നഗർ ഹവേലിയിലും മോദി സന്ദർശനം നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 11-km-long Sari Dots Modi's Roadshow Route in Gujarat
Next Story