Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടീസ്റ്റ നദിയിൽ ടൂറിസ്റ്റ് വാഹനം മറിഞ്ഞ് ഒരു മരണം ; എട്ടു പേരെ കാണാതായി
text_fieldsbookmark_border
ഗാങ്ടോക്ക്: വിനോദ സഞ്ചാരികളുമായി പോയ വാഹനം വടക്കൻ സിക്കിമിലെ ടീസ്റ്റ നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും എട്ടു പേരെ കാണാതാവുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടീസ്റ്റ നദിയുടെ ആയിരത്തോളം അടി താഴ്ചയുള്ള ഭാഗത്താണ് വാഹനം മറിഞ്ഞത്. മലനിരകൾക്കിടയിലൂടെയുള്ള ഈ ഭാഗം അപകട സാധ്യതാ മേഖലയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
അപകടത്തിൽ ഗാഢമായി അനുശോചനം അറിയിക്കുന്നതായി സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പറഞ്ഞു. ജില്ലാ എസ്.പിയുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഇരകൾക്കും കുടുംബത്തിനും സാധ്യമാവുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

