പ്രീമിയം ഹാച്ച് വിപണി പിടിക്കാൻ അൽട്രോസ്
text_fieldsഹ്യുണ്ടായ് ഐ 20, മാരുതി ബലേനോ, ഹോണ്ട ജാസ്, ഫോക്സ്വാഗൺ പോളോ തുടങ്ങി പ്രീമിയം ഹാച്ച് വിപണിയിൽ താരങ്ങളേറ െയാണ്. നിരവധി മോഡലുകളിലൂടെ പരാജയത്തിൻെറ രുചിയറിഞ്ഞ പാസഞ്ചർ കാർ വിപണിയിൽ ടാറ്റ തിരിച്ച് വരവിൻെറ പാതയിലാണ് . ഇന്ന് ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പന കൂടുതലുള്ള സെഗ്മെൻറിലെല്ലാം ടാറ്റക്ക് മോഡലുകളുണ്ട്. എങ്കിലും പ്ര ീമിയം ഹാച്ച് വിപണിയിൽ ടാറ്റക്ക് താരങ്ങളില്ല. ഈയൊരു കുറവ് പരിഹരിക്കുകയാണ് അൽട്രോസ് എന്ന മോഡലിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. അവസാനമായി അൽട്രോസിൻെറ ടീസറും ടാറ്റ പുറത്തുവിട്ടു.
കാർ പരീക്ഷണയോട്ടം നടത്തുന്നതിൻെറ വീഡിയോയാണ് ടാറ്റ പുറത്ത് വിട്ടത്. മണാലിയിലും പൂണെയിലെ എക്സ്പ്രസ് ഹൈവേയിലുമെല്ലാം അൽട്രോസിൻെറ പരീക്ഷണയോട്ടം ടാറ്റ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5.5 ലക്ഷം മുതൽ 8.5 ലക്ഷം വരെയായിരിക്കും അൽട്രോസിൻെറ വിപണി വില. ടാറ്റ ടിഗോറിനും നെക്സണിനും ഇടയിലായിരിക്കും അൽട്രോസിൻെറ സ്ഥാനം. ആൽഫ പ്ലാറ്റ്ഫോമിൽ ഇംപാക്ട് 2.0 ഡിസൈൻ അടിസ്ഥാനമാക്കിയാണ് അൽട്രോസിൻെറ വരവ്. ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ പ്രൊജക്ടർ ഹെഡ്ലാമ്പ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മിററുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നീ എകസ്റ്റീരിയർ സവിശേഷതകളോട് കൂടിയാണ് അൽട്രോസ് വിപണിയിൽ എത്തുക.
ഇൻറീരിയറിൽ ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ബി.എസ്, ഇ.ബി.ഡി, സി.എസ്.സി, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ 45 എച്ച്.എക്സ് എന്ന കോഡ് നാമത്തിൽ അൽട്രോസിനെ ടാറ്റ അവതരിപ്പിച്ചിരുന്നു. ജനീവ മോട്ടോർ ഷോയിലും അൽട്രോസ് മുഖം കാണിച്ചിരുന്നു.
