ഒാഫ് റോഡ് കരുത്തിൽ ഇഗ്നിസ്
text_fieldsസുസുക്കിയുടെ അർബൻ ക്രോസ് ഒാവർ ഇഗ്നിസിെൻറ ഒാഫ് റോഡ് വകഭേദം പുറത്തിക്കുന്നു. മസിൽ പെരുപ്പിച്ച് നിരത്ത് കീഴടക്കാൻ രണ്ടും കൽപ്പിച്ച് തന്നെയാണ് ഇഗ്നിസിെൻറ രണ്ടാം വരവ്. ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന 2017 ഗയ്ക്കിന്തോ ഇൻഡൊനീഷ്യ ഇൻറർനാഷണൽ ഒാേട്ടാ ഷോയിൽ ഹാച്ച്ബാക്കിെൻറ അടിസ്ഥാനത്തിൽ ക്രോസ് ഒാവർ ഇഗ്നിസിെൻറ എസ്-അർബൻ കൺസെപ്റ്റാണ് സുസുക്കി അവതരിപ്പിച്ചത്.
റഗുലർ ഇഗ്നിസിനെ കാര്യമായി അഴിച്ച് പണിതാണ് ഒാഫ് റോഡർ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബംബർ, ഹെഡ് ലൈറ്റ്, ഫ്രണ്ട് ഗ്രിൽ എന്നിവയിെലല്ലാം മാറ്റം വരുത്തിയിരിക്കുന്നു. സ്കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ക്ലാഡിങ്, എയർ സ്കൂപ്പ് എന്നിവ അധികമായി നൽകിയപ്പോൾ ഇഗ്നിസിെൻറ ഒാഫ് റോഡർ ജനിക്കുകയായി.
സീറ്റ് ഹൈറ്റ് വർധിപ്പിച്ചത് മാത്രമാണ് ഇൻറീരിയറിലെ പ്രധാനമാറ്റം. മെക്കാനിക്കൽ ഫീച്ചേഴ്സിലും സുസുക്കി മാറ്റങ്ങൾക്ക് മുതിർന്നിട്ടില്ല. 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിൻ 82 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കുമേകും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഒാേട്ടാമാറ്റികുമാണ് ട്രാൻസ്മിഷൻ.
