Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.സി. വിവരങ്ങളിലെ പിഴവ്; ഉടമസ്ഥാവകാശം മാറ്റാനാകാതെ വാഹന ഉടമകൾ

text_fields
bookmark_border
ആർ.സി. വിവരങ്ങളിലെ പിഴവ്; ഉടമസ്ഥാവകാശം മാറ്റാനാകാതെ വാഹന ഉടമകൾ
cancel

കൊല്ലം: വാഹനങ്ങളുടെ ആർ.സി (രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്) വിവരങ്ങളിലെ പിഴവുകൾ മൂലം ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കാതെ ദുരിതത്തിലായി വാഹന ഉടമകളും സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരികളും. വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സമയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണ് ഇപ്പോൾ ഉടമസ്ഥാവകാശ കൈമാറ്റത്തിന് തടസ്സമാകുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ വാഹന ഉടമകളാണെന്ന ആക്ഷേപവും ശക്തമാണ്.

കഴിഞ്ഞ നാല് മാസമായി മോട്ടോർ വാഹന വകുപ്പിലും പരിവാഹൻ ഓൺലൈൻ സംവിധാനത്തിലും തുടരുന്ന പ്രതിസന്ധികൾക്കു പുറമെയാണ് ആർ.സി വിവരങ്ങളിലെ പിഴവുകൾ പുതിയ തലവേദനയായിരിക്കുന്നത്. ഇത് സെക്കൻഡ് ഹാൻഡ് വാഹന വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നതും സാങ്കേതികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാത്തതും സംസ്ഥാനത്തെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയെ തകർച്ചയിലേക്ക് നയിക്കുകയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അംബു രാജാക്കാട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RC Data Errors Block Vehicle Ownership Transfers in Kerala
Next Story