Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
driverless kia seltos rolls down falls from dealership
cancel

പിന്നിലേക്ക്​ ഉരുണ്ടിറങ്ങിപ്പോകുന്ന എസ്​.യു.വി; ഇൗ ചെറിയകാര്യം ശ്രദ്ധിക്കാത്തത്​​ വരുത്തിയ വലിയവിന -വീഡിയോ

text_fields
bookmark_border
കൊല്ലം നിലമേല്‍ പുതുശ്ശേരിയിലെ കിയ ഷോറൂമിലാണ് സംഭവം

ചെറിയൊരു അശ്രദ്ധ വരുത്തിയത്​ വലിയൊരു അപകടം. അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയ​തോടെ വൈറലായി. ഷോറൂമിൽ പാർക്ക് ചെയ്​തിരുന്ന കിയ സെൽറ്റോസ്​ എസ്​.യു.വിയാണ്​ പിന്നോട്ട് ഉരുണ്ട്​ റോഡിലേക്ക്​ വീഴുന്നത്​. സംഭവത്തി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. കൊല്ലം നിലമേല്‍ പുതുശ്ശേരിയിലെ കിയ ഷോറൂമിലാണ് സംഭവം. വാഹനം പാർക്​ ചെയ്​തയാൾ വരുത്തിയ പിഴവാണ്​ ഇത്തരമൊരു അപകടത്തിന്​ കാരണം.


വാഹനം നിർത്തിയിട്ടപ്പോൾ പാർക്ക്​ ബ്രേക്ക്​ ഇടാൻ മറക്കുകയായിരുന്നു. ഇതോടെ വാഹനം ഉരുണ്ട്​ പിന്നിലേക്ക്​ ഇറങ്ങുകയായിരുന്നു. ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിർത്താൻ വിഫലശ്രമം നടത്തുന്നുണ്ട്​. എന്നാലിത്​ വിജയിക്കുന്നില്ല. റോഡ് നിരപ്പിൽനിന്ന് അൽപം ഉയരത്തിലുള്ള ഷോറൂമിൽനിന്ന് പിന്നോട്ടുരുണ്ട വാഹനം റോഡിലേക്കു വീണു.

അതേ സമയം താഴെയുള്ള റോഡില്‍ വലിയ ട്രാഫിക്കും, കാല്‍നട യാത്രക്കാരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ഗുരുതര തകരാറുകൾ പറ്റിയിട്ടില്ല. റോഡിൽനിന്ന് വാഹനം ഓടിച്ചാണ് തിരികെ ഷോറൂമിലേക്കു കയറ്റിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - driverless kia seltos rolls down and falls from dealership
Next Story