വാഹന വില കുറച്ച് ടാറ്റയും ഹ്യുണ്ടായിയും
text_fieldsന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി)യിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ എല്ലാ മോഡൽ വാഹനങ്ങൾക്കും വില കുറച്ചതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അറിയിച്ചു.
കമ്പനിയുടെ ഇടത്തരം ബ്രാൻഡായ വെർണ മോഡലിന് 60,640 രൂപ മുതൽ പ്രീമിയം എസ്.യു.വിയായ ട്യൂസണിന് 2.4 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. പുതിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു. വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസും വാണിജ്യ വാഹനങ്ങൾക്ക് (സി.വി) 30,000 മുതൽ 4.65 ലക്ഷം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ പാസഞ്ചർ വാഹനങ്ങൾക്കും വിലകുറയുമെന്ന് അറിയിച്ചിരുന്നു. ജി.എസ്.ടി നിരക്കിലെ ഇളവുകളെ തുടർന്ന് നേരത്തേ മഹീന്ദ്രയും റെനോ ഇന്ത്യയും വാഹന വില കുറച്ചിരുന്നു.

