Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫഹദിെൻറ പോർച്ചിൽ ഇനി പോർഷെയും; വില 2.65 കോടി
text_fieldsbookmark_border
നടൻ ഫഹദ് ഫാസിൽ പുതിയ വാഹനം സ്വന്തമാക്കി. ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ കരേര എസ് മോഡലാണ് ഫഹദിെൻറ ഗാരേജിലെത്തിയത്. ഫഹദും ഭാര്യ നസ്റിയയും ചേർന്നാണ് വാഹന ഡെലിവറിെക്കത്തിയത്. പോർഷെയുടെ സ്പോർസ് കാറുകളായ 911 ലൈനപ്പിലെ പെട്രോൾ വേരിയൻറാണ് പോർഷെ 911 കരേര എസ്.
2981സി.സി ആറ് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്. 6500 ആർപിഎമ്മിൽ 444 ബിഎച്ച്പി കരുത്തും 2300 ആർപിഎമ്മിൽ 530 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. ഇരട്ട ടർബൊ ചാർജറുകളും പിടിപ്പിച്ചിട്ടുണ്ട്. പോർഷെ 911 കരേര എസ് ഓട്ടോമാറ്റിക് (ഡ്യുവൽ ക്ലച്ച്) ട്രാൻസ്മിഷനിൽ ലഭ്യമാണ്. നാല് സെക്കൻറിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വാഹനത്തിനാകും. അവെഞ്ചുറൈൻ ഗ്രീൻ മെറ്റാലിക് നിറമുള്ള വാഹനമാണ് ഫഹദ് വാങ്ങിയത്.
Next Story

