Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുകോടി രൂപയുടെ മെഴ്‌സിഡീസ് മെയ്ബാക്ക് സ്വന്തമാക്കി കരണ്‍ ജോഹര്‍

text_fields
bookmark_border
മൂന്നുകോടി രൂപയുടെ മെഴ്‌സിഡീസ് മെയ്ബാക്ക് സ്വന്തമാക്കി കരണ്‍ ജോഹര്‍
cancel

ബോളിവുഡിന്‍റെ പ്രിയ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പുതിയ ആഡംബര വാഹനം സ്വന്തമാക്കി. മെഴ്‌സിഡീസ് ബെന്‍സിന്‍റെ മൂന്ന് കോടി രൂപയുടെ മെയ്ബാക്ക് എസ് 580 കാറാണ് കരണ്‍ ജോഹര്‍ തന്‍റെ ഗരേജിൽ എത്തിച്ചത്. സൗകര്യങ്ങളും സുരക്ഷയും മുന്‍നിര്‍ത്തി നിര്‍മിച്ചിരിക്കുന്ന വാഹനം പ്രീമിയം ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ്. ഡ്യൂവല്‍ ടോണ്‍ നിറത്തില്‍ കസ്റ്റമൈസ് ചെയ്താണ് കരണ്‍ ജോഹര്‍ ആഡംബര സെഡാന്‍ നിരത്തിലിറക്കിയിരിക്കുന്നത്.

ബോളിവുഡ് സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട വാഹനമായ മെഴ്‌സിഡീസ് മെയ്ബാക്കില്‍ 19 ഇഞ്ച് മോണോ ബ്ലോക്ക് അലോയ് വീലുകള്‍, വെന്‍റിലേഷന്‍, ഹീറ്റിങ്, കൂളിങ് എന്നിവയുള്ള നാപ്പ ലെതര്‍ റിയര്‍ സീറ്റുകള്‍, 12.8 ഇഞ്ച് പോര്‍ട്രൈറ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ടനിര തന്നെയുണ്ട്.

4.0 ലീറ്റര്‍ ബൈ ടര്‍ബോ വി 8 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പരമാവധി കരുത്ത് 496 ബി.എച്ച്.പിയും 700 എന്‍.എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനം. കരണ്‍ ജോഹറിനെ കൂടാതെ അനില്‍ കപൂര്‍, കങ്കണ റണൗത്ത്, ഷാഹിദ് കപൂര്‍, കിയാര അദ്വാനി, വിദ്യ ബാലന്‍, തുടങ്ങിയ താരങ്ങളും മെയ്ബാക്ക് 580 സ്വന്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bollywood Director-Producer Karan Johar Buys New Maybach S580 Worth 3 Crore
Next Story