Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗികൾക്ക് മാത്രമല്ല, ഉപകരണങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്; വിദ്യാർഥികളുടെ കൂട്ടായ്മ ജീവൻ നൽകിയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾക്ക്

text_fields
bookmark_border
രോഗികൾക്ക് മാത്രമല്ല, ഉപകരണങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്; വിദ്യാർഥികളുടെ കൂട്ടായ്മ ജീവൻ നൽകിയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾക്ക്
cancel

കോഴിക്കോട്: രോഗികൾക്ക് മാത്രമല്ല, അസുഖം വന്ന ഉപകരണങ്ങൾക്കും ഇനി മെഡിക്കൽ കോളേജുകളിൽ ചികിത്സ ലഭിക്കും. മെഡിക്കൽ – എൻജിനീയറിങ് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആദ്യഘട്ടമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ 'റിപ്പയർ കഫേ'യിൽ തകരാറിലായ അഞ്ച് ഉപകരണങ്ങൾ നന്നാക്കിയെടുത്തു. വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ്, മൾട്ടി പാര മോണിറ്റർ, ഇ.സി.ജി മെഷീൻ, നെബുലൈസർ എന്നിങ്ങനെ ഉപയോഗശൂന്യമായതിനാൽ മാറ്റിയിട്ടിരുന്ന ഉപകരണങ്ങളാണ് ഇന്നലെ നന്നാക്കിയെടുത്തത്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭമായ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ (IEDC) മെഡിക്കൽ കോളേജ് യൂണിറ്റും എൻജിനീയറിങ് വിഭാഗത്തിന്റെ കൂട്ടായ്മയായ 'ടിങ്കർ സ്പേസും' ചേർന്നാണ് പുതിയ ഉദ്യമം ആരംഭിച്ചത്.

സംസ്ഥാനത്തെ ഒരു ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത ഘട്ടത്തിൽ ഇത് കൂടുതൽ വിപുലമാക്കി നടപ്പാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. നോഡൽ ഓഫീസർമാരായ ഡോ. റോജിത്ത് കെ. ബാലകൃഷ്ണൻ, ഡോ. ട്രിനറ്റ് ഡിക്കൂത്ത്, സ്റ്റുഡന്റ് നോഡൽ ഓഫീസർ ഡോ. സിദ്ധാർത്ഥ് നാരായണൻ, ശിശിർ ഒ. രാഘവൻ, ടിങ്കർ സ്പേസ് പ്രതിനിധി ജാസിം എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ പ്രവർത്തനത്തെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ അഭിനന്ദിച്ചു. ആരോഗ്യമേഖലയിൽ ചികിത്സാ രംഗത്ത് നൂതന സാങ്കേതികവിദ്യയ്ക്കുള്ള ആശയങ്ങൾ ആരോഗ്യപ്രവർത്തകർക്ക് നൽകാനാകും. അത് പ്രവർത്തനതലത്തിൽ കൊണ്ടുവരുന്നത് എൻജിനീയറിങ് വിഭാഗത്തിന്റെ സാങ്കേതിക മികവിലൂടെയാണ്. ഇവിടെ മെഡിക്കൽ, എൻജിനീയറിങ് വിദ്യാർത്ഥികൾ ഒത്തുചേർന്ന് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student group repairs and improves medical equipmen
Next Story