Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ രോഗികളിലും അവയവമാറ്റം നടത്തിയവരിലും ഫംഗസ് ബാധ ഗുരുതരമാകാം; അപകടസാധ്യതയുള്ളവർ ഇവർ

text_fields
bookmark_border
കാൻസർ രോഗികളിലും അവയവമാറ്റം നടത്തിയവരിലും ഫംഗസ് ബാധ ഗുരുതരമാകാം; അപകടസാധ്യതയുള്ളവർ ഇവർ
cancel

കാൻസർ ചികിത്സയിലുള്ളവരിലും അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരിലും ഫംഗസ് ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് വിദഗ്ധർ. സാധാരണ സാഹചര്യത്തിൽ ശരീരത്തിന്റെ ഉപരിതലത്തെ മാത്രം ബാധിക്കുന്ന ഫംഗസ് അണുബാധകൾ ചിലപ്പോൾ ആന്തരിക അവയവങ്ങളിലേക്കും രക്തത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാം. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത്തരം അണുബാധകൾ ജീവന് ഭീഷണിയാകാനും ചികിത്സ സങ്കീർണമാക്കാനും സാധ്യതയുണ്ട്.

കാൻസറിന് കീമോതെറാപ്പി സ്വീകരിക്കുന്നവരിൽ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം ദുർബലമാകാം. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയാൻ നൽകുന്ന പ്രതിരോധശേഷി കുറക്കുന്ന മരുന്നുകളും ഫംഗസ് ബാധക്കുള്ള സാധ്യത ഉയർത്തുന്നു.

ആസ്പർജില്ലസ്, കാൻഡിഡ തുടങ്ങിയ ഫംഗസുകൾ ഗുരുതരമായ അണുബാധകൾക്ക് കാരണമാകാം. ശ്വാസകോശം, രക്തപ്രവാഹം, മറ്റ് ആന്തരിക അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന അണുബാധകൾ സമയബന്ധിതമായി തിരിച്ചറിഞ്ഞില്ലെങ്കിൽ ചികിത്സ ബുദ്ധിമുട്ടിലാകും. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ആദ്യലക്ഷണങ്ങൾ മറ്റ് അണുബാധകളുടേതിന് സമാനമായതിനാൽ ഫംഗസ് ബാധ തിരിച്ചറിയാൻ വൈകാനുള്ള സാധ്യതയുമുണ്ട്.

ദീർഘകാലം ആശുപത്രിയിൽ കഴിയുന്നവർ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവർ, ദീർഘകാലമായോ ഉയർന്ന അളവിലോ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, പ്രമേഹമുള്ളവർ എന്നിവർക്കും അപകടസാധ്യത കൂടുതലാണ്. മണ്ണ്, പൊടി, ഈർപ്പമുള്ള അന്തരീക്ഷം എന്നിവിടങ്ങളിൽ ഫംഗസിന്റെ സാന്നിധ്യം കൂടുതലായിരിക്കാം. എന്നാൽ ഫംഗസുമായി സമ്പർക്കത്തിലാകുന്ന എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല ശരീരത്തിന്റെ പ്രതിരോധശേഷിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിൽ നിർണായകമാണ്.

പ്രതിരോധശേഷി കുറഞ്ഞവർക്ക് തുടർച്ചയായ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ചികിത്സിക്കുന്ന ഡോക്ടറെ ഉടൻ അറിയിക്കണം. അപകടസാധ്യതയുള്ളവരിൽ ഫംഗസ് അണുബാധ നേരത്തേ തിരിച്ചറിയുന്നതും അനുയോജ്യമായ ചികിത്സ ലഭ്യമാക്കുന്നതും നിർണായകമാണ്. സ്വയം മരുന്നുകൾ ഉപയോഗിക്കുന്നതിനുപകരം ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fungal Infections Threaten Patients
Next Story