Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിക്ക് പിന്നിലെ രസതന്ത്രം

text_fields
bookmark_border
ഇന്ന് ലോക ദന്തവൈദ്യ ദിനം
dental
cancel

ചിരി ആയുസ്സ് കൂട്ടുമെന്നാണ് പറയാറ്. എന്നാൽ, ഇന്ന് പലർക്കും വാ തുറന്ന് ചിരിക്കാൻ മടിയാണ്. മോശം ദന്താരോഗ്യമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പലപ്പോയും മറ്റ്‌ ശരീര ഭാഗങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം നാം പല്ലിന് കൊടുക്കാറില്ല. രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ പോലെ അസഹനീയമായ പല്ല് വേദന തേടിയെത്തിയാൽ മാത്രമാണ് നാം ദന്താരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.


ഇന്ന് മാർച്ച് ആറ്, മറ്റൊരു ലോക ദന്തവൈദ്യ ദിനംകൂടി. അമേരിക്കൻ രാഷ്ട്രപിതാവായ ജോർജ് വാഷിങ്ടണിന്റെ ഫാമിലി ഡോക്ടറായിരുന്ന ജോൺ ഗ്രീൻവുഡ്‌ ആദ്യത്തെ ഡെന്റൽ ഫൂട്ട് എൻജിൻ കണ്ടുപിടിച്ചത് 1970 മാർച്ച് ആറിനായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ദിവസം ലോക ദന്ത വൈദ്യ ദിനമായി ആചരിക്കുന്നത്. ദന്താരോഗ്യ ബോധവത്കരണത്തിനും ദന്ത ഡോക്ടർമാർ നടത്തുന്ന നിതാന്ത സേവനത്തിന് നന്ദിയറിയിക്കുന്നതിനുമായാണ് ഈ ദിനാചരണം.

മി​ക​ച്ച ദ​ന്താ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്കേണ്ട കാര്യങ്ങൾ

  • ഒ​രു കു​ഞ്ഞി​ന് പ​ല്ല് വ​ന്ന് തു​ട​ങ്ങു​ന്ന പ്രാ​യം മു​ത​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ന്ന​ത് കേ​ടു​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കും
  • ര​ണ്ട് നേ​രം പ​ല്ല് തേ​ക്കു​ന്ന​ത് ഒ​രു ശീ​ല​മാ​ക്കി മാ​റ്റു​ക. പ​ല​രും രാ​ത്രി​യി​ലെ പ​ല്ല് തേ​പ്പി​നെ സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്ന് ക​ള​യാ​റു​ണ്ട്
  • പ​ല്ല് തേ​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ മൗ​ത്ത് വാ​ഷി​ന്റെ ഉ​പ​യോ​ഗം, ഡെ​ന്റ​ൽ ഫ്ലോ​സി​ങ് തു​ട​ങ്ങി​യ ശീ​ല​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക
  • പു​ക​വ​ലി, പാ​ൻ​മ​സാ​ല തു​ട​ങ്ങി​യ ദു​ശ്ശീ​ല​ങ്ങ​ളോ​ട് നോ ​പ​റ​യു​ക
  • വാ​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ക, ചെ​റി​യ ത​ടി​പ്പു​ക​ൾ, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു പ​ക്ഷെ അ​ർ​ബു​ദ​ത്തി​ന്റെ തു​ട​ക്ക​മാ​കാം
  • ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഡെ​ന്റ​ൽ ചെ​ക്ക​പ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ക
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chemistry behind laugh
Next Story