Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെയിംസിന്റെ കണ്ണുകൾക്ക് മരണമില്ല; മറ്റുള്ളവർക്ക് വെളിച്ചമാകും

text_fields
bookmark_border
ജെയിംസിന്റെ കണ്ണുകൾക്ക് മരണമില്ല; മറ്റുള്ളവർക്ക് വെളിച്ചമാകും
cancel
Listen to this Article

ചെറുതുരുത്തി (തൃശൂർ): ജെയിംസിന്റെ രണ്ടു കണ്ണുകൾക്ക് മരണമില്ല. ആ കണ്ണുകൾ ഇനി വേറെ ആളുകൾക്ക് കാഴ്ച നൽകും. മുള്ളൂർക്കര സെന്റ് ആന്റണീസ് ഇടവകയിലെ പരേതനായ പെല്ലിശ്ശേരി തോമസിന്റെ മകൻ ജെയിംസ് (57) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ദാനംചെയ്താണ് ജെയിംസ് ഈ ലോകത്തോട് വിടപറഞ്ഞത്.

വീടുകൾ കയറി എൽ.ഇ.ഡി ബൾബുകൾ വിൽക്കുമ്പോൾ കണ്ണില്ലാത്തതിനെ തുടർന്ന് പല വീട്ടുകാരുടെയും ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ട് കാണാറുണ്ടായിരുന്നു. മുള്ളൂർക്കര ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി സഹകരിച്ച് അവരുടെ നേതൃത്വത്തിലാണ് ബന്ധുക്കളുടെ അനുവാദത്തോടെ കണ്ണുകൾ ദാനംചെയ്തത്.

ഭാര്യ: ബിന്ദു. മക്കൾ: ജോയേൽ, അലീന, ഡെലീന. സംസ്കാരശുശ്രൂഷ ബുധനാഴ്ച രാവിലെ പത്തിന് മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deceased James' eyes donated
Next Story