സൈനുൽ ആബിദീൻ സഫാരിക്കും ഡോ. പുത്തൂർ റഹ്മാനും സ്വീകരണം നൽകി
text_fieldsമുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത സൈനുൽ ആബിദീൻ സഫാരിക്ക് ഉപഹാരം സമ്മാനിക്കുന്നു
ദുബൈ: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുൽ ആബിദീൻ സഫാരി, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ എന്നിവർക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു.
അബ്ദുൽ സമദ് സാബീൽ, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി നാസർ, കെ.പി.എ സലാം, മുസ്തഫ തിരൂർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ, ജില്ല വനിത വിങ്, സ്റ്റുഡന്റ്സ് വിങ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു, എ.പി നൗഫൽ സ്വാഗതവും സി.വി. അശ്റഫ് നന്ദിയും പറഞ്ഞു.

