നാലാം പാദത്തിൽ സെയ്ൻ ബഹ്റൈൻ അറ്റാദായം 12.8 ലക്ഷം ദിനാർ
text_fieldsശൈഖ് അഹ്മദ് ബിൻ അലി അൽ ഖലീഫ
മനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയിൻ ബഹ്റൈൻ നാലാം പാദ, വാർഷിക പ്രവർത്തനഫലം പ്രഖ്യാപിച്ചു. നാലാം പാദത്തിൽ കമ്പനി 12.8 ലക്ഷം ദിനാർ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയാണ് അറ്റാദായത്തിൽ കൈവരിച്ചത്. പ്രതിയോഹരി വരുമാനം മൂന്ന് ഫിൽസിൽനിന്ന് നാല് ഫിൽസായും ഉയർന്നു. നാലാം പാദത്തിലെ മൊത്ത വരുമാനം 0.2 ശതമാനം വളർച്ച നേടി 1.68 കോടി ദീനാറിലെത്തി. പ്രവർത്തനലാഭം രണ്ടുശതമാനം വർധിച്ച് 14.3 ലക്ഷം ദീനാറിലെത്തി. ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 57.1 ലക്ഷം ദീനാറായി ഉയർന്നു. കമ്പനിയുടെ സമഗ്ര വളർച്ച നയം പ്രതിഫലിപ്പിക്കുന്നതാണ് പ്രവർത്തന ഫലമെന്ന് സെയ്ൻ ബഹ്റൈൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ അലി അൽ ഖലീഫ പറഞ്ഞു.

