ലോക സമാധാന ദിനം; തടവുകാര്‍ക്ക് ആഘോഷമൊരുക്കി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: ‘അന്താരാഷ്ട്ര സമാധാന ദിന’ത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികള്‍ ഒരുക്കി റാക് പൊലീസ്. തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളെ സ്വീകരിക്കാനും അവരോടൊപ്പം വിനോദത്തിനും സൗകര്യമൊരുക്കി.
എല്ലാതരം ആക്രമണങ്ങളെയും വംശീയതകളെയും നിരസിച്ച് സമൂഹത്തില്‍ ബൗദ്ധികവും സാംസ്കാരികവുമായ ഏകീകരണത്തിന് സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളുടെ പ്രചാരണം അനിവാര്യമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച കേണല്‍ അബ്ദുല്ല അല്‍ ഹൈമര്‍ പറഞ്ഞു. ജയില്‍വകുപ്പ് ഡയറക്ടര്‍ മോനാ സഖര്‍ അല്‍ മത്രൂഷി, അജ്മാന് സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍, മനുഷ്യാവകാശ വകുപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

