സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് ഓണാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരിപാടി വിജയിപ്പിക്കുന്നതിനായി വി.എസ്. സുഭാഷ് ചെയർമാനും ടിറ്റോ തോമസ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഫുജൈറ യൂനിറ്റ് പ്രസിഡന്റ് പ്രദീപിന്റെ അധ്യക്ഷതയിൽ കൈരളി ഓഫിസിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി സുധീർ തെക്കേക്കര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രൂപവത്കരിച്ചുവൈ. പ്രസിഡന്റ് ഉമ്മർ ചോലയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് പിലാക്കൽ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂനിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു.

