നായകരെ ഞങ്ങൾ മറക്കില്ല; രക്തസാക്ഷികളുടെ മക്കളെ സന്ദർശിച്ച് ശൈഖ് ഹംദാൻ
text_fieldsരക്തസാക്ഷിയായ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന്റെ മകളുമായി സംസാരിക്കുന്ന ശൈഖ് ഹംദാൻ
ദുബൈ: കൃത്യനിർവഹണത്തിനിടെ രക്തസാക്ഷികളായ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ മക്കളെ സന്ദർശിച്ച് യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്ത അവരുടെ പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
‘നമ്മുടെ അഭിമാനത്തിന്റെ ഉറവിടങ്ങളായ നായകന്മാരെയും അവരുടെ കുടുംബങ്ങളെയും ദുബൈ മറക്കില്ല, മറന്നിട്ടില്ല’ എന്ന ക്യാപ്ഷനോടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള സന്ദർശന വിഡിയോയും ഹംദാൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
നിമിഷനേരംകൊണ്ട് ഈ വിഡിയോ വൈറലാവുകയും ചെയ്തു. സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഏറ്റവും മികച്ച നിലവാരവും മാനദണ്ഡങ്ങളും അനുസരിച്ച് സിവിൽ ഡിഫൻസ് സേവനങ്ങളിൽ നേതൃത്വവും മികവും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

