Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-ഇന്‍വോയ്‌സിങ് നിയമങ്ങളില്‍ ഇളവുമായി ധനമന്ത്രാലയം

text_fields
bookmark_border
ഇ-ഇന്‍വോയ്‌സിങ് നിയമങ്ങളില്‍ ഇളവുമായി ധനമന്ത്രാലയം
cancel

അബൂദബി: രാജ്യത്തെ കമ്പനികളുടെ കംപ്ലയന്‍സ് ഭാരം കുറക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതിന് കൂടുതല്‍ സമയം അനുവദിക്കാനുമായി ഇ-ഇന്‍വോയ്‌സിങ് നിയമങ്ങളില്‍ പ്രധാന ഇളവുകളുമായി യു.എ.ഇ ധനമന്ത്രാലയം. 2025ലെ 243-ാം നമ്പര്‍ നിമയത്തില്‍ ഭേദഗതി വരുത്തി 2026ലെ 197-ാം നമ്പര്‍ മന്ത്രിതല തീരുമാനപ്രകാരമാണ് ബിസിനസ് സൗഹൃദപരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കാനും എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ ഒക്ടോബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ടാക്‌സ് ഗ്രൂപ്പുകള്‍ക്ക് രണ്ടു വര്‍ഷത്തെ ഇളവ്

പുതിയ ഭേദഗതി പ്രകാരം ഒരേ ടാക്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ബിസിനസ് ഇടപാടുകള്‍ക്ക് അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ 24 മാസത്തേക്ക് ഇ-ഇന്‍വോയ്‌സിങ് നിബന്ധനകളില്‍നിന്ന് താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പെനാല്‍റ്റികള്‍ കൂടാതെ തന്നെ സ്വന്തം ഐ.ടി സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഡാറ്റ ലോക്കല്‍ സ്റ്റോറേജ് വ്യവസ്ഥ ഒഴിവാക്കി

ഇ-ഇന്‍വോയ്‌സുകള്‍, ക്രെഡിറ്റ് നോട്ട്, അനുബന്ധ സാമ്പത്തിക വിവരങ്ങള്‍ എന്നിവ യു.എ.ഇക്കുള്ളില്‍ തന്നെ ഭൗതികമായി സൂക്ഷിക്കണമെന്ന ആര്‍ട്ടിക്കിള്‍ 11ലെ നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കി. ഡാറ്റ സൂക്ഷിക്കുന്ന സ്ഥലത്തേക്കാള്‍ രേഖകളുടെ സുരക്ഷിതത്വത്തിനും ലഭ്യതക്കുമാണ് പുതിയ ഭേദഗതിയില്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം, ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ) ആവശ്യപ്പെടുമ്പോള്‍ മുഴുവന്‍ നികുതി രേഖകളും ഹാജരാക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടായിരിക്കും.

സിസ്റ്റം തകരാറുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും ഇളവ്

ഇ-ഇന്‍വോയ്‌സിങ് സംവിധാനത്തില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചാല്‍ രണ്ട് പ്രവൃത്തിദിനങ്ങള്‍ക്കകം ഫെഡറല്‍ ടാക്‌സ് അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കണമെന്ന മുന്‍ നിബന്ധനയും ധനമന്ത്രാലയം ഒഴിവാക്കി. കൃത്യമായ നികുതി മേല്‍നോട്ടം ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ബിസിനസുകളുടെ പ്രവര്‍ത്തന തടസ്സങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE E Invoicing Updates
Next Story