Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പോസ്​റ്റ്​ ചെയ്യും മുമ്പ്​ ചിന്തിക്കൂ’; സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് അഞ്ചുലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും

text_fields
bookmark_border
‘പോസ്​റ്റ്​ ചെയ്യും മുമ്പ്​ ചിന്തിക്കൂ’; സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് അഞ്ചുലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും
cancel

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്ക് വൻ തുകയും തടവുശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ. ‘ദി യു.എ.ഇ ഈസ് സേഫ് വിത്ത് യുവർ ഡിജിറ്റൽ അവെയർനെസ്’ എന്ന ദേശീയ ബോധവൽക്കരണ കാമ്പയിന്‍റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുറിപ്പുകളോ കമന്‍റുകളോ പങ്കുവെക്കുന്നതിന് മുമ്പ്​ അവ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ അധിക്ഷേപിക്കുന്നതോ അല്ലെന്ന് ഉറപ്പുവരുത്തണം. സൈബർ സുരക്ഷാ മാസമായ ഒക്ടോബറിന്‍റെ ഭാഗമായി ഡിജിറ്റൽ രംഗത്തെ സുരക്ഷിതത്വം മുൻനിർത്തിയാണ് ബോധവൽക്കരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

യു.എ.ഇ ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ്, ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്‍റർ (ഡി.ഇ.എസ്​.സി) എന്നിവർ സംയുക്തമായാണ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ സംസ്‌കാരം വളർത്തിയെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2021ലെ ഫെഡറൽ ഡിക്രി നിയമം ആർട്ടിക്കിൾ 43 പ്രകാരം സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരാളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്താൽ 2.5 ലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയോ തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയാനും ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനും ഈ കാമ്പയിൻ ഓർമിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങളും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Cyber Crime Fines
Next Story