Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ-ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി
text_fieldsbookmark_border
അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.
മധ്യപൂർവേഷ്യയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും സംഭാഷണത്തിനിടയിൽ ഇരു നേതാക്കളും വിശകലനം ചെയ്തു. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് സംയുക്ത ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു.
യു.എ.ഇയും ബഹ്‌റൈനും തമ്മിലുള്ള ദീർഘകാല സഹോദരബന്ധം വിലയിരുത്തിയ നേതാക്കൾ, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും നന്മക്കും ഉതകുന്ന രീതിയിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
Next Story

