Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘നിങ്ങളുടെ ജീവിതമാണ് പ്രധാനം’: റാസല്‍ഖൈമയില്‍ ഗതാഗത ബോധവത്കരണം
text_fieldsbookmark_border
റാസല്‍ഖൈമ: ‘സൂക്ഷിക്കുക! നിങ്ങളുടെ ജീവിതമാണ് കൂടുതല്‍ പ്രധാനം’ എന്ന തലവാചകത്തില്‍ ഗതാഗത ബോധവത്കരണവുമായി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. ട്രാക്കുകളില്‍ നിന്നുള്ള വ്യതിയാനം റോഡുകളില്‍ വലിയ അപകടങ്ങള്ക്കിടയാക്കുന്നതാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ഫോണിന്റെയും സമൂഹ മാധ്യമങ്ങളുടെയും ഉപയോഗവും ചിത്രങ്ങള്‍ പകര്‍ത്തുന്നതും വരുത്തിവെക്കുന്ന വിനകള്‍ വലുതായിരിക്കും. വേഗത കുറച്ചും ജാഗ്രതയോടെയും വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
Next Story

