തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ
text_fieldsസൈതലവി ഉള്ളണം, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി
ദുബൈ: കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് വി.സി. സൈതലവി ഉള്ളണം (പ്രസിഡന്റ്), ജബ്ബാർ ക്ലാരി (ജനറൽ സെക്രട്ടറി), സാദിഖ് തിരൂരങ്ങാടി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു.
യാഹു തെന്നല, റഹ്മത്തുല്ല തിരൂരങ്ങാടി, റഷീദ് തെയ്യാല, ഇർഷാദ് കുണ്ടൂർ, വാഹിദ് പരപ്പനങ്ങാടി (വൈസ് പ്രസിഡന്റുമാർ), സ്വാലിഹ് പുതുപ്പറമ്പ്, വി.കെ. ജലീൽ പൂക്കിപ്പറമ്പ്, സി. ഷെരീഫ് പെരുമണ്ണ ക്ലാരി, ഷക്കീർ തെന്നല, മുജീബ് കൊടിഞ്ഞി, ഗഫൂർ കാലൊടി (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നൗഫൽ വേങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.പി. സൈതലവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
മാട്ടുമ്മൽ ഹംസ ഹാജി നിരീക്ഷകനായിരുന്നു. ദുബൈ കെ.എം.സി.സി സെക്രട്ടറി മുസ്തഫ തിരൂർ, കെ.പി. സലാം, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് യാഹുമോൻ ഹാജി, ജനറൽ സെക്രട്ടറി പി.വി. നാസർ മറ്റു ഭാരവാഹികളായ കരീം കാലൊടി, ഫൈസൽ തെന്നല, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.റഹ്മത്തുല്ല തിരൂരങ്ങാടിയും, റഷീദ് തെയ്യാലയും റിപ്പോർട്ട് അവതരിപ്പിച്ചു.

