ഒമാൻ സുൽത്താൻ ഇന്ന് യു.എ.ഇയിൽ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കും
അബൂദബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച സന്ദർശനത്തിനായി യു.എ.ഇയിലെത്തും.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യും. പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി തുടങ്ങിയവരടങ്ങുന്ന ഉന്നതതല സംഘം സുൽത്താനെ അനുഗമിക്കും.

