ഒട്ടകയോട്ട മത്സരം സമാപിച്ചു
text_fieldsഅൽ ദൈദ് ഒട്ടക റേസിങ് ട്രാക്കിൽ നടന്ന ഒട്ടകയോട്ട മത്സരം
ഷാർജ: ഏഴുമാസമായി ഷാർജ ക്യാമൽ റേസിങ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അൽ ദൈദ് ഒട്ടക റേസിങ് ട്രാക്കിൽ നടന്നുവരുന്ന ഷാർജ അൽ ഫത്താമിൻ ഒട്ടകയോട്ട മത്സരം സമാപിച്ചു. യു.എ.ഇയിലെയും ഗൾഫ് മേഖലയിലെയും വിവിധ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഒട്ടക ഉടമകളുടെ ആവേശകരമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് ഷാർജ ഒട്ടക റേസിങ് ക്ലബ് സംഘടിപ്പിക്കുന്ന വാർഷിക ഒട്ടക മത്സരം.
ഒട്ടക ഓട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഷാർജ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിരന്തരമായ പിന്തുണ വരുംവർഷങ്ങളിലും കായികരംഗത്ത് ശ്രദ്ധേയമായ വികാസത്തിനും പുരോഗതിക്കും കാരണമാകുമെന്ന് ക്യാമൽ റേസിങ് ക്ലബ് ചെയർമാൻ മതാർ അലി ബിൻ ഹുവൈദിൻ അൽ കെത്ബി പറഞ്ഞു.

