തളിക്കുളം മഹല്ല് ജമാഅത്ത് കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsയു.എ.ഇയിലെ തളിക്കുളം മഹല്ല് നിവാസികളുടെ കുടുംബസംഗമം
ദുബൈ: യു.എ.ഇയിലെ തളിക്കുളം മഹല്ല് നിവാസികളുടെ കുടുംബസംഗമം തളിക്കുളം മഹല്ല് ജമാഅത്ത് നോര്‍ത്തേണ്‍ എമിറേറ്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നടന്നു. മുഖ്യ രക്ഷാധികാരി കബീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഹക്കീം ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ജന. സെക്രട്ടറി മുഹമ്മദ് ഹനീഫ്, സാലിഹ് അബ്ദുറഹ്മാന്, ഇ.കെ. ബഷീര്‍, യഹ്യ മാളിയേക്കല്‍, എ.എ. മുഹമ്മദ്, പി.എ. സിദ്ദീഖ്, ഫായിസ് കബീര്‍, ബഷീര്‍ എടശ്ശേരി, എം.കെ. ഇബ്രാഹിം, സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു. ഇസ്ഹാഖ് ഇബ്രാഹിം ഖിറാഅത്ത് നടത്തി. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. സ്ത്രീകള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

