വീണ്ടും 50 ഡിഗ്രി കടന്ന് താപനില; വാരാന്ത്യത്തിൽ മഴ സാധ്യതയെന്ന് പ്രവചനം
text_fieldsദുബൈ: രാജ്യത്ത് ചൂട് കനക്കുന്നു. വ്യാഴാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട് 50.6 ഡിഗ്രിയാണ്. അൽഐനിലെ ഉമ്മു അസിമുലിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.ഈയാഴ്ച മുഴുവൻ കനത്ത ചൂടാണ് പ്രവചിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലേക്ക് കാലാവസ്ഥ പ്രവേശിച്ചതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച വിവിധ ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും.ചില പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.കാറ്റ് ചില സമയങ്ങളിൽ ശക്തിപ്പെടാനും പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്യും.

