ഓണം കലക്ഷനുമായി തനിഷ്ക്
text_fieldsകുരുവിള മാർക്കോസ്
ദുബൈ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് യു.എ.ഇയിൽ ഓണം കലക്ഷൻസ് പുറത്തിറക്കി. കേരളത്തിന്റെ പ്രിയപ്പെട്ട ഉത്സവത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉൾക്കൊണ്ട് അതിസൂക്ഷ്മമായി തയാറാക്കിയതാണ് ഓണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന ഈ ശേഖരം പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രമാണ് ലഭ്യമാകുക.
വള്ളംകളി, മോഹിനിയാട്ടം, ഹൗസ്ബോട്ടുകൾ, ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകൾ തുടങ്ങിയവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. തനിഷ്കിന്റെ ഓണം എക്സ്ക്ലൂസിവ് ശേഖരം കേരളത്തിന്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണെന്ന് ടൈറ്റാൻ ഇന്റർനാഷനൽ സി.ഇ.ഒ കുരുവിള മാർക്കോസ് പറഞ്ഞു.
ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉൽപന്നശ്രേണി വർധിപ്പിക്കുക മാത്രമല്ല, ഈ സുപ്രധാന വിപണിയിൽ തങ്ങളുടെ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഈ ഓഫറുകൾ എല്ലാ സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. ആഗസ്റ്റ് 21 മുതൽ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഓണം കലക്ഷൻ ലഭ്യമാകും.

