തലാൽ മാർക്കറ്റിന്റെ വിന്റർ മാജിക് 2.0 പ്രമോഷൻ ഇന്നുമുതൽ
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ തലാൽ മാർക്കറ്റിന്റെ വിന്റർ മാജിക് 2.0 പ്രമോഷന് ഇന്ന് തുടക്കമാകും. യു.എ.ഇയിലുടനീളമുള്ള 80ലധികം ഔട്ട്ലെറ്റുകളിലായി സംഘടിപ്പിക്കുന്ന പ്രമോഷൻ 2027 ജനുവരി 31 വരെ നീണ്ടുനിൽക്കും. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും പ്രമോഷനിലൂടെ ഒരുക്കിയിട്ടുണ്ട്.
ഒരു ദിർഹമോ അതിലധികമോ വിലയുള്ള പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം. ലക്കി ഡ്രോ, ഇൻസ്റ്റന്റ് സ്ക്രാച്ച് ആൻഡ് വിൻ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. 12 ഐഫോൺ 18 പ്രോ ഫോണുകൾ, 36-ഓളം ഗൃഹോപകരണങ്ങൾ, 50ഓളം സ്വർണ നാണയങ്ങൾ, 100 ദിർഹം വീതം വിലയുള്ള 1,000 ഗിഫ്റ്റ് വൗച്ചറുകൾ, ഒരു മാസത്തേക്കുള്ള 100 ഗ്രോസറി പർച്ചേസുകൾ എന്നിവയുൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മർമൂം, അൽഐൻ ഫാംസ് എന്നീ മുഖ്യ സ്പോൺസർമാർക്കൊപ്പം ടേസ്റ്റി ഫുഡ്, തജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് (ഗോൾഡ് പാർട്ണർ), കൊക്കക്കോള, പാർലേ, ഹിമാലയ ഹെർബ്സ്, തലാൽ റസ്റ്റോറന്റ്, ഫൈൻ വേ, ഫുഡ് ഗേറ്റ്, ലെൻസ് മാർട്ട്, സീറ എന്നിവരാണ് മറ്റ് സ്പോൺസർമാർ.
പ്രമോഷനുമായി ബന്ധപ്പെട്ട നറുക്കെടുപ്പുകൾ ഡിസംബർ ഏഴ്, ജനുവരി ഏഴ്, ഫെബ്രുവരി അഞ്ച് തീയതികളിൽ നടക്കും. സമ്മാനങ്ങളെയും നറുക്കെടുപ്പിനെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തലാൽ മാർക്കറ്റ് ഔട്ട്ലെറ്റുകളിലും ഔദ്യോഗിക പ്രചാരണ ചാനലുകളിലും ലഭ്യമാണ്. യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷകരമായ ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം കുടുംബങ്ങൾക്ക് പ്രയോജനകരമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കുകയാണ് വിന്റർ മാജിക് 2.0-ന്റെ ലക്ഷ്യം.

