Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിന് കൈരളി കൾച്ചറൽ അസോസിയേഷെൻറ കൈത്താങ്ങ്
text_fieldsbookmark_border
കൈരളി കൾച്ചറൽ അസോസിയേഷെൻറ സഹായം നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്ക് കൈമാറുന്നു
ഫുജൈറ: കോവിഡിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി കൈരളി കൾച്ചറൽ അസോസിയേഷൻ. നോർക്ക വഴി ഏർപെടുത്തിയ കെയർ കേരള പദ്ധതിയിലൂടെ 250 ഓക്സിമീറ്ററും ഒരു ഓക്സിജൻ കോൺസൻട്രേറ്ററുമാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.
സഹായം നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്ക് കൈരളി സെൻട്രൽ പ്രസിഡൻറ് വി.പി. സുജിത് കൈമാറി. ലോക കേരള സഭാംഗം സൈമൺ സാമുവേൽ, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി സുമദ്രൻ ശങ്കുണ്ണി, ദിബ്ബ യൂനിറ്റ് സെക്രട്ടറി രാജേഷ് വരയിൽ, ദിബ്ബ യൂനിറ്റ് അംഗം വിനോദ് മാവില എന്നിവർ സംബന്ധിച്ചു.
കൈമാറിയ ഉപകരണങ്ങൾ നോർക്ക വഴി കേരള സർക്കാറിലേക്ക് എത്തിക്കും. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ കൈരളി കൾച്ചറൽ അസോസിയേഷനുമായി ബന്ധപ്പെടണം.
Next Story

