സുവനീർ കവർ പ്രകാശനം
text_fieldsകെ.കെ.ടി.എം കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കവർ പ്രകാശനം റിട്ട. അധ്യാപിക ആനന്ദവല്ലി നിർവഹിക്കുന്നു
ദുബൈ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ ഓണാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കവർ പ്രകാശനം റിട്ട. അധ്യാപിക ആനന്ദവല്ലി നിർവഹിച്ചു. ഇതിനു മുന്നോടിയായി ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് രമേഷ് നായർ അധ്യക്ഷതവഹിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനർ ഷിബു വാഴൂർ, സുവനീർ കമ്മിറ്റി കൺവീനർ സുശീൽ വാസു എന്നിവർ പരിപാടികൾ വിശദീകരിച്ചു. വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ആയി തെരഞ്ഞെടുത്ത കെ.കെ.ടി.എം യു.യു.സി ഷിഫാന പി.കെയെ യോഗം അനുമോദിച്ചു.
ജനറൽ സെക്രട്ടറി നജീബ് ഹമീദ് സ്വാഗതവും ഷാജി അബ്ബാസ് നന്ദിയും പറഞ്ഞു.

