ശൈഖ് മുഹമ്മദ് ബിൻ സായിദ് എക്സ്പോ പവലിയനുകൾ സന്ദർശിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് എക്സ്പോ നഗരിയിലെ സൗദി പവലിയൻ സന്ദർശിക്കുന്നു
ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ വ്യാഴാഴ്ച എക്സ്പോ നഗരിയിലെത്തി. യു.എ.ഇ, സൗദി പവലിയനുകൾ സന്ദർശിച്ച അദ്ദേഹം 'നെറ്റ് സീറോ 2050'പദ്ധതി പ്രഖ്യാപനത്തിലും പങ്കാളിയായി. സൗദി പവലിയനിലെത്തിയ ശൈഖ് മുഹമ്മദ് പ്രദർശനങ്ങൾ കാണുകയും ട്വിറ്ററിൽ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സൗദി പവലിയൻ രാജ്യത്തിെൻറ സമ്പന്നമായ ചരിത്രത്തെയും അതിെൻറ അഭിവൃദ്ധി പ്രാപിക്കാനുള്ള ഭാവി യാത്രയെയും ആധികാരികമായി പ്രതിഫലിപ്പിക്കുന്ന അതുല്യമായ അനുഭവമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അഞ്ചുനില പവലിയൻ നോക്കിക്കണ്ട ൈശഖ് മുഹമ്മദിനെ സൗദി ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു.

