സ്കൂൾ കലണ്ടർ പുറത്തിറക്കി ഷാർജ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്
text_fieldsഷാർജ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ 2025-26 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ). ഇന്ത്യൻ, പാകിസ്താനി കരിക്കുലത്തിലല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള കലണ്ടറാണ് പുറത്തിറക്കിയിരിക്കുന്നത്. കലണ്ടർ പ്രകാരം അധ്യയന വർഷം ആരംഭിക്കുന്നത് ആഗസ്റ്റ് 25നും അവസാനിക്കുന്നത് അടുത്ത വർഷം ജൂലൈ രണ്ടിനുമാണ്.
ഡിസംബർ എട്ടുമുതൽ ജനുവരി നാലു വരെയാണ് ശൈത്യകാല അവധി ദിനങ്ങൾ. ക്ലാസുകൾ ജനുവരി അഞ്ചിന് പുനരാരംഭിക്കും. വസന്തകാല അവധി മാർച്ച് 16 മുതൽ 22 വരെയാണ്. 23ന് ക്ലാസുകൾ പുനരാരംഭിക്കും. സ്വകാര്യ സ്കൂളുകൾക്ക് അവധി സംബന്ധിച്ചും മറ്റും വ്യക്തത ലഭിക്കാനായാണ് കലണ്ടർ പുറത്തിറക്കുന്നത്. ഇതനുസരിച്ച് സ്കൂളുകൾക്ക് കാര്യക്ഷമമായ രീതിയിൽ അക്കാദമിക് പ്ലാനിങ് നിർവഹിക്കാൻ സാധിക്കും.

