സ്കൂള്‍ ശാസ്ത്രമേള നമ്പി നാരായണന് ഉദ്ഘാടനം ചെയ്തു
text_fieldsഗ്ലോബൽ ഇന്ത്യൻ സ്കൂൾ അജ്മാനില്‍ ആരംഭിച്ച ശാസ്ത്രമേള പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ
നമ്പി നാരായണന് ഉദ്ഘാടനം ചെയ്യുന്നു
അജ്മാന്: ഗ്ലോബൽ ഇന്ത്യൻ സ്കൂൾ അജ്മാനില്‍ ആരംഭിച്ച ശാസ്ത്രമേള പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന് ഉദ്ഘാടനം ചെയ്തു. വിവിധ എമിറേറ്റുകളിൽനിന്നും 15 സ്കൂളുകൾ ഈ ശാസ്ത്രമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒന്നാം വിഭാഗത്തില്‍ 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ജീവശാസ്ത്രവും, രണ്ടാം വിഭാഗത്തില്‍ 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ബഹിരാകാശ ഭൗതികശാസ്ത്രവുമാണ് മത്സരവിഷയം.
വിവിധ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ മേളയിലുണ്ട്. ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഇതോടൊപ്പം ഒരു പ്രദർശനവും നടത്തുന്നുണ്ട്. യു.എ.ഇ, ഇസ്ലാമിക സംസ്കാരം, ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഒരു ലഘു പുനരാവിഷ്കരണം, ശാസ്ത്രം, ബാങ്കിങ് മേഖല, ഇ-കോമേഴ്സ് തുടങ്ങിയ വിവിധ മേഖലകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ശാസ്ത്രമേള അവസാനിക്കും.

