‘സർഗോത്സവം’ അഞ്ചിന്
text_fieldsദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘സർഗോത്സവം 2023’ ഈ മാസം അഞ്ചിന് ദുബൈ കാപിറ്റൽ സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് സ്റ്റേജിന മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് വൈകീട്ട് അഞ്ചിന് സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമാപന സമ്മേളനം കേരള ഖാദി ബോർഡ് വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
മലയാളം മിഷൻ റേഡിയോ മലയാളം തലവൻ ജേക്കബ് എബ്രഹാം, യു.എ.ഇയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി എന്നിവരടക്കം പരിപാടിയിൽ അതിഥികളാകുമെന്ന് സെക്രട്ടറി ദിലീപ് സി.എൻ.എൻ അറിയിച്ചു. ചെയർമാൻ വിനോദ് നമ്പ്യാർ, പ്രസിഡന്റ് അംബുജം സതീഷ്, മുഖ്യ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ, സർഗോത്സവ വിജയികൾക്കും മലയാളം മിഷൻ നടത്തിയ വിവിധ മത്സര വിജയികൾക്കുമുള്ള സമ്മാനദാനവും വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടാകും.

