‘സല്യൂട്ട് യു.എ.ഇ 2025’ ബ്രോഷർ പ്രകാശനം
text_fields‘സല്യൂട്ട് യു.എ.ഇ 2025’ ബ്രോഷർ പ്രകാശന ചടങ്ങ്
ഷാർജ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ഗുരുവായൂർ എൻ.ആർ.ഐ ഫാമിലി ഡിസംബർ രണ്ടിന് നടത്തുന്ന ‘സല്യൂട്ട് യു.എ.ഇ 2025’ പരിപാടിയുടെ ബ്രോഷർ പ്രകാശനം മുൻ പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ നൗഷാദ് കാരക്കെട്ടിയും പ്രസിഡന്റ് ബഷീർ ഇബ്രാഹീമും ചേർന്ന് പ്രശസ്ത പിന്നണി ഗായകരായ സിതാരക്കും, സച്ചിൻ വാര്യർക്കും നൽകിക്കൊണ്ട് നിർവഹിച്ചു.
ഷാർജയിലെ നോവോട്ടലിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എൻ.ആർ.ഐ ഫാമിലിയുടെ ഭാരവാഹികളായ മുൻ പ്രസിഡന്റുമാരായ ജബ്ബാർ താജ്, മുഹമ്മദ് ശരീഫ്, സത്താർ, മുഹമ്മദ് റശീദ്, മുൻ സെക്രട്ടറിമാരായ രാജീവ് നാരായണൻ, സുനിൽ ഉണ്ണീരി എന്നിവർ സന്നിഹിതരായിരുന്നു.

