റോസ് മെലോ
text_fieldsകാണാൻ നല്ല ഭംഗിയുള്ള ഇലകളും പൂക്കളും നിറഞ്ഞ ചെടിയാണ് റോസ് മെലോ. ഹെബിസ്കസ് മോഷെടസ് എന്നാണ് ശാസ്ത്രീയ നാമം. നമ്മുടെ ചെമ്പരത്തിയുടെ കുടുംബത്തിൽപ്പെട്ട ഒരു ഭംഗിയുള്ള ചെടിയാണിത്. ഇത് റോസ് മെലോ, ട്രീ മെലോ എന്നെല്ലാം അറിയപ്പെടുന്നുണ്ട്. വളരുന്നതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. 48 ഇഞ്ച് പൊക്കത്തിൽ ഇത് വളരും. പല നിറത്തിലുള്ള പൂക്കൾ കിട്ടുമെന്നതും ഇതിന്റെ സവിശേഷതയാണ്. സ്റ്റെം കട്ട് ചെയ്തുമിത് വളർത്തിയെടുക്കാം. സ്റ്റാർ രൂപത്തിലുള്ള ഇലകൾ കാണാൻ നല്ല ഭംഗിയാണ്. ഗാർഡൻ സോയിൽ, ചാണകപ്പൊടി, എല്ലുപൊടി, കോകോപീറ്റ് എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കാനാകും. ഇതിന് വൈറ്റ്, പിങ്ക്, റോസ് എന്നിങ്ങനെ വെറൈറ്റികൾ ഉണ്ട്. ബാൽകണിയിൽ പോട്ടിൽ വളർത്താവുന്നതാണിത്.

