റൈസിങ് സ്റ്റാർ പ്രതിഭകളുടെ രജിസ്ട്രേഷൻ തുടങ്ങി
text_fieldsദുബൈ: സ്കൂൾ വർഷം തുടങ്ങാനിരിക്കെ നാലു മുതൽ 16 വയസുവരെയുള്ള കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഒരുക്കുന്ന ബുർജുമാൻ റൈസിങ് സ്റ്റാർസ് മത്സരത്ത ിെൻറ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളിലായി 25,500 ദിർഹം സമ്മാനത്തുകയുള്ള റൈസിങ് സ്റ്റാർസിൽ സംഗീതം, ഡാൻസ്, ദൃശ്യകലകൾ, പഠനം എന്നിവയിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് ശോഭിക്കാൻ അവസരമുണ്ടാവും. സെപ്റ്റംബർ മൂന്ന് വരെ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാം.
ഒാഡീഷൻ ഇൗ മാസം 29,30,31, സെപ്റ്റംബർ 5,6,7 തീയതികളിൽ വൈകീട്ട് നാലു മുതൽ 10 മണി വരെ നടക്കും. 12,13 തീയതികളിൽ സെമി ഫൈനൽ. സെപ്റ്റംബർ 20നാണ് ഗ്രാൻറ് ഫിനാലെ. പ്രമുഖ റേഡിയോ അവതാരകയും നടിയുമായ നൈല ഉഷ പ്രത്യേക അതിഥിയായിരിക്കും. burjumansrisingstars@gmail.com എന്ന വിലാസത്തിലോ ബുർജ്മാൻ മാൾ കസ്റ്റമർ സർവീസ് കൗണ്ടറിൽ നേരിട്ട് എത്തിയോ പേര് നൽകാം.
