'നേതാജി എഴുത്ത് ജീവിതം ദർശനം' പ്രകാശനം ചെയ്തു
text_fields‘നേതാജി -എഴുത്ത് ജീവിതം ദർശനം’ പുസ്തകം ആർ.പി. മുരളിക്ക് നൽകി ഇ.കെ. സലാം പ്രകാശനം ചെയ്യുന്നു
ഷാർജ: 'നേതാജി എഴുത്ത് ജീവിതം ദർശനം'ഷാർജ പുസ്തകോത്സവത്തിൽ ലോക്- കേരള സഭ അംഗം ഇ.കെ. സലാം, ലോക്- കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ആർ.പി. മുരളിക്ക് നൽകി പ്രകാശനം ചെയ്തു. അൽ ഐൻ മലയാളി സമാജം അംഗങ്ങളായ റസൽ മുഹമ്മദ് സാലി, റസിയ ഇഫ്തികാർ, ഷാജിത് എ. തോപ്പ്, ജിതേഷ് പുരുഷോത്തമൻ, അബ്ദുൽസലാം ഇഫ്തികാർ, ബീന റസൽ, എഴുത്തുകാരായ കമറുദ്ദീൻ ആമയം, ഹണി ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
സുഭാഷ് ചന്ദ്രബോസിെൻറ ജീവിതത്തെയും ചിന്തകളെയും ചേർത്തുെവച്ച ഈ പുസ്തകത്തിെൻറ പ്രസാധകർ ചിന്ത പബ്ലിഷേഴ്സ് ആണ്. മാസ് സെക്രട്ടറി ബി.കെ. മനു, ഷാർജ പ്രസിഡൻറ് താലിബ് കുഞ്ഞുമോൻ, ചിന്ത പബ്ലിഷേഴ്സ് അംഗം ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.

