Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ലോകത്തിന്റെ അഭിമാനം; ആശംസയുമായി അൽ നിയാദിയും
text_fieldsbookmark_border
സുൽത്താൻ അൽ നിയാദി ട്വിറ്ററിൽ ജന്മദിനാശംസക്കൊപ്പം പങ്കുവെച്ച ചിത്രം
ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ജന്മദിനാശംസകൾ നേർന്ന് സുൽത്താൻ അൽ നിയാദി.
അറബ് ലോകത്തിന്റെ അഭിമാനമെന്ന ഹാഷ്ടാഗോടെയാണ് ആശംസ ട്വീറ്റ് ചെയ്തത്. നേതാവ്, ഗുരുനാഥൻ, പ്രത്യാശകളുടെ നിർമാതാവ്, അസാധ്യ മനുഷ്യൻ എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ശൈഖ് മുഹമ്മദിന്റെ ആത്മകഥയായ ‘ഖിസ്സതീ’ എന്ന പുസ്തകം പതിച്ച ചിത്രവും അൽ നിയാദി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Next Story

