പ്രവര്‍ത്തക സംഗമവും അനുസ്മരണവും
text_fieldsകെ.കെ. അബൂബക്കര്‍ ഹസ്രത്ത് അനുസ്മരണ യോഗത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ് സംസാരിക്കുന്നു
അബൂദബി: മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ അബൂദബി സ്റ്റേറ്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമവും കെ.കെ. അബൂബക്കര്‍ ഹസ്രത്ത് അനുസ്മരണ ദുആ മജ്ലിസും ഇഫ്താര്‍ സംഗമവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. കെ.കെ. ഉസ്താദ് അനുസ്മരണ പ്രഭാഷണം അബ്ദുല്‍ ഗഫൂര്‍ ഖാസിമി നടത്തി. മര്‍കസ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്ല നദ്വി അധ്യക്ഷത വഹിച്ചു.
മുന്‍ ജനറൽ സെക്രട്ടറി കെ.വി. ഹംസ മുസ്ലിയാര് പ്രത്യേക അതിഥിയായിരുന്നു. അബ്ദുറഹിമാന് തങ്ങള്‍, ഷഹീന് തങ്ങള്‍, അബ്ദുല്‍ റഊഫ് അഹ്സനി, ഇബ്രാഹീം മുസ്ലിയാര്, നൂറുദ്ദീന്‍ തങ്ങള്‍, ഹാരിസ് ബാഖവി, അബൂബക്കര്‍ ഫൈസി, അബ്ദുല്‍ അസീസ് ഫൈസി തുടങ്ങിയവര്‍ ദുആ മജ്ലിസിന് നേതൃത്വം നല്കി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സമാപന സന്ദേശം നല്കി. സെക്രട്ടറി അബ്ദുല്‍ റഊഫ് നാലകത്ത്, ട്രഷറർ റഫീഖുദ്ദീന് തങ്ങള്‍ എന്നിവർ സംസാരിച്ചു.

