നഷ്ടപ്പെട്ട ആഭരണവും പണവും തിരികെ നൽകി; യുവാക്കൾക്ക് പൊലീസ് ആദരം
text_fieldsനഷ്ടപ്പെട്ട ആഭരണവും പണവും തിരിച്ചേൽപിച്ച് മാതൃക കാണിച്ച യുവാക്കളെ പൊലീസ് ആദരിക്കുന്നു
ദുബൈ: നഷ്ടപ്പെട്ട ആഭരണങ്ങളും പണവും തിരികെ നൽകി മാതൃക കാണിച്ച യു.എ.ഇ നിവാസികളായ രണ്ട് യുവാക്കളെ ദുബൈ പൊലീസ് ആദരിച്ചു. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങളും പണവുമാണ് ഇവർ ഉടമക്ക് തിരികെ ഏൽപിച്ചത്. മുഹമ്മദ് അസം, സഈദ് അഹമ്മദ് എന്നിവർക്കാണ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്. പൊതുജനങ്ങളെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹങ്ങൾ തമ്മിലുള്ള പങ്കാളിത്ത സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയുമായി നടപടി യോജിക്കുന്നുവെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ എക്സ്പേർട്ട് ഒമർ അഷൂർ പറഞ്ഞു.

