‘ഒരു രാഷ്ട്രത്തിന്റെ സന്തോഷം’ ഒരുക്കി റാക് പൊലീസ്
text_fieldsറാക് മനാര്‍ മാളില്‍ നടന്ന ‘ഒരു രാഷ്ട്രത്തിന്റെ സന്തോഷം’
പരിപാടിയില്‍ നിന്ന്
റാസല്‍ഖൈമ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സും ശൈഖ് സഊദ് ഫൗണ്ടേഷന് ഫോര്‍ സപ്പോര്‍ട്ടിങ് യൂത്ത് പ്രോജക്ട്സുമായി സഹകരിച്ച് റാക് മനാര്‍ മാളില്‍ ‘ഒരു രാഷ്ട്രത്തിന്റെ സന്തോഷം’ എന്ന പേരില്‍ വിപുലമായ കമ്യൂണിറ്റി പരിപാടികള്‍ സംഘടിപ്പിച്ചു. യു.എ.ഇയുടെ ദേശീയ ദിന സന്തോഷം എല്ലാവരും ഒരുമിച്ച് പങ്കിടേണ്ട സുദിനമാണെന്ന് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴില് ഒന്നിപ്പിച്ച് രാജ്യത്തോടുള്ള വിശ്വസ്തതയും അംഗത്വബോധവും ശക്തിപ്പെടുത്തുകയും ദേശീയ ഐക്യവും പൈതൃക മൂല്യങ്ങങ്ങളോടുള്ള അഭിമാനവും പുതുക്കുകയുമാണ് ‘ഒരു രാഷ്ട്രത്തിന്റെ സന്തോഷം’ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മനാര്‍ മാളില്‍ നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥരും വിവിധ രാജ്യക്കാരും പങ്കെടുത്തു. വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് ഉപഹാരങ്ങളും അധികൃതര്‍ സമ്മാനിച്ചു

