ഒരുമ ഓണം പൊന്നോണം
text_fieldsഒരുമ അഴീക്കോട് ഓണം പൊന്നോണത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
അജ്മാൻ: ഒരുമ അഴീക്കോട് ഓണം പൊന്നോണം അജ്മാനിൽ തുംബെ മെഡിസിറ്റിയിൽ നടന്നു. ചെണ്ടമേളം, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, മ്യൂസിക് ബാന്‍ഡ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്.
അഷ്റഫ് താമരശ്ശേരി, ബിജു ഉമ്മർ, റിയാസ് കൂത്തുപറമ്പ്, കവയിത്രി ഫാത്തിമ ശരീഫ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഒരുമ അഴീക്കോട് പ്രസിഡന്റ് സുബീർ, സെക്രട്ടറി മുബീർ, ട്രഷറർ മധു, ലസിത്, ബിജു ഉമ്മർ, റിയാസ് കൂത്തുപറമ്പ്, ഫാത്തിമ ശരീഫ്, പ്രജോഷ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഓൺലൈനിലൂടെ ആശംസ നേർന്നു.

